Month: October 2024

യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.” – ലൂക്കോസ് 23:43. യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട...
വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കേരളത്തിലെ സർവമത സൗഹാർദത്തിനായുള്ള ദർശനം: ഫാ.ജോൺസൺ പുഞ്ചക്കോണം മത സമൂഹങ്ങളിലേക്കുള്ള കാഴ്ചപ്പാടുകൾ ഓറിയന്റൽ ഓർത്തഡോക്സ്...
  1911 മുതൽ 1958 വരെ 47 വർഷവും, 1974 മുതൽ 2017  വരെ 43 വർഷവും ഉൾപ്പെടെ 90 വർഷംമലങ്കര സഭ കീഴ് കോടതികൾ മുതൽ സുപ്രീം കോടതി വരെ വിവിധ കേസുകൾ നടത്തി. അവസാനം ഭാരതത്തിന്റെ പരമോന്നത നീതി പീഠമായ ബഹുമാനപ്പെട്ട സുപ്രീം കോടതി അന്തിമ വിധിയും പുറപ്പെടുവിച്ചു. ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഇതര നീതി നിര്‍ണയ സ്ഥാപനങ്ങളും സഭാകാര്യങ്ങളിൽ നിര്‍ണായക വിധികൾ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും ദീർഘകാലംഅതായത്  90 വർഷം നീണ്ട മറ്റൊരു വ്യവഹാരം ഉണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.     ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി രാജ്യത്തിന്റെ നിയമമാണ്. അത് അട്ടിമറിക്കുവാൻ പുതിയ ഒരു ബില്ല് കൊണ്ടുവരുവാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല ചില രാഷ്ട്രീയക്കാരുടെ മുതലെടുപ്പ് താല്പര്യം മുൻനിർത്തി അങ്ങനെ ഒരു ബില്ല് കൊണ്ടുവന്നാൽ തന്നെ അടുത്ത കോടതി വ്യവഹാരങ്ങളിലേക്ക് മലങ്കര സഭയെ ഈ സർക്കാർ വലിച്ചിഴക്കുകയാണ്.  ഭാരതത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി, രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും ജനാധിപത്യത്തിലും ഏറെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയാണ് സുപ്രീം കോടതിക്ക് ഈ ഉന്നത സ്ഥാനം നൽകുന്നത്. നീതി നിർണയം, ഭരണഘടനാ വ്യാഖ്യാനം, നിയമ പരിശോധന, മറ്റ് ഉന്നത നീതിപീഠങ്ങളുമായി സമന്വയം എന്നിവയിൽ ഇത് പ്രധാന പങ്കു വഹിക്കുന്നു.   നീതി നിർണയത്തിലെ പ്രാധാന്യം   സുപ്രീം കോടതി നൽകുന്ന വിധികൾ ഭാരതത്തിന്റെ നിയമങ്ങളുടെ ഉച്ചകോടിയാണ്. ഇത് രാജ്യത്തിന്റെ നിയമമാണ് എന്ന കാര്യം ഏറെ പ്രധാനമാണ്. ഭരണഘടനാ പരിധിയിൽ ഉള്ളതും നീതിയുടെ പൊതുതാൽപര്യത്തിന് അനുകൂലമായതുമായ വിധികൾ നൽകുന്നതിലൂടെ, സുപ്രീംകോടതി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ സംരക്ഷിക്കുന്നു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങളെ അവഗണിച്ചുകൊണ്ടുള്ള പുതിയ നിയമനിർമ്മാണങ്ങൾ ഭരണഘടനാ പരിധികളെ ലംഘിക്കുന്നു.   ഭരണഘടനാ പ്രതിബദ്ധത   സുപ്രീം കോടതിയുടെ പ്രധാനമായ ചുമതല ഭരണഘടനയുടെ പരിപാലനമാണ്. ഭരണഘടനയുടെ മൗലിക തത്ത്വങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഇത് പ്രവർത്തിക്കുന്നു. ഭരണഘടനാ വിരുദ്ധമായ ഏതൊരു നിയമനിർമ്മാണങ്ങളും തിരുത്തലുകളും ചോദ്യം ചെയ്യുകയും അവ റദ്ദാക്കുകയും ചെയ്യുന്നതിലൂടെ, സുപ്രീം കോടതി ഈ കടമ നിറവേറ്റുമെന്നതിൽ സംശയമില്ല.   മലങ്കര സഭയുടെ 1934...