The historical significance and evidence of the use of crowns in the Malankara Orthodox Syrian Church’s marriage...
Year: 2025
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് (70) നിര്യാതനായി. “ഞാൻ നല്ല പോരാട്ടം നടത്തി, ഞാൻ ഓട്ടം പൂർത്തിയാക്കി, ഞാൻ വിശ്വാസംകാത്തു.” (2 തിമൊഥെയൊസ് 4:7) ഫെബ്രുവരി 6 വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് മൃതശരീരം ചെങ്ങന്നൂർ പുത്തൻകാവ്മലയിൽ മേലത്തതിൽ ഭവനത്തിൽ കൊണ്ടുവരുന്നതും, രണ്ടും മൂന്നും ശുശ്രൂഷകൾഭവനത്തിൽ പൂർത്തീകരിക്കുന്നതും തുടർന്ന് ഉച്ചക്ക് 2.30- ന് ചെങ്ങന്നൂർ പുത്തൻകാവ്സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതും നാലാംശുശ്രൂഷ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ്മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽപൂർത്തീകരിക്കുന്നതും തുടർന്ന് പുത്തൻകാവ് സെന്റ് ജോൺസ് ചാപ്പലിൽതയ്യാറാക്കിയിട്ടുള്ള കുടുംബകല്ലറയിൽ സാസ്‌കരിക്കുന്നതുമായിരിക്കും ഏഴംകുളം പുല്ലാനിക്കാലായിൽ അച്ചാമ്മ വർഗീസാണ് സഹധർമ്മിണി. മക്കൾ: ആൻ വർഗീസ് (മകൾ) ടോം വർഗീസ് (മകൻ) ബ്ലെസ്സൻ വർഗീസ് (മരുമകൻ) സാറാ ലിസ് വർഗീസ് (ചെറുമകൾ) ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ്ദേവാലയത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക ധൂപപ്രാർഥനയും നടക്കും. ഹൂസ്റ്റൺസെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സമൂഹം പ്രാർത്ഥനയോടെ കുടുംബത്തിനൊപ്പംപങ്കുചേരുകയും ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ദൈവസമാധാനം നേരുകയുംപരേതാത്മാവിനു നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു. സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകവേണ്ടി ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) To watch the...
Donald J. Trump, 47th President of the United States After four years of President Joseph R. Biden’s...