മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി:
•മലങ്കര സഭക്ക് പുതിയ രണ്ടു ഭദ്രാസനങ്ങൾ കൂടി.
•അഞ്ച് കോടി രൂപയുടെ വയനാട് പാക്കേജിന് അംഗീകാരം
കോട്ടയം:
വയനാട്ടിൽ പ്രക്യതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കുള്ള അഞ്ചു കോടി രൂപയുടെ ധനസഹായ പാക്കേജിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗീകാരം നൽകി.
കാനഡ, ഏഷ്യ പസിഫിക് എന്ന പേരിൽ രണ്ടു ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതിനുള്ള ശുപാർശ യോഗം അംഗീകരിച്ചു.
2023-2024 വരവ് ചെലവ് കണക്ക് അസ്സോസിയേഷൻ സെക്രട്ടി ബിജു ഉമ്മൻ അവതരിപ്പിച്ചു.2024-2025 ഓഡിറ്റർമാരായി വർഗ്ഗീസ് പോളിനേയും സാജു സി കുരുവിളയേയും തിരഞ്ഞെടുത്തു. റവ ഫാ ഡോ ടി.ജെ ജോഷ്വാ ഉൾപ്പടെ ഉള്ളവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി മാനേജിംഗ് കമ്മിറ്റി യോഗത്തിനു അധ്യക്ഷത വഹിച്ചു. അഭി സഖറിയാ മാർ അപ്രേം തിരുമേനി, വൈദിക ട്രസ്റ്റി റവ ഫാ ഡോ.തോമസ് വർഗ്ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.